Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Wisemen Club

Kannur

വൈ​സ്മെ​ൻ ക്ല​ബ് പ്ര​വ​ർ​ത്ത​ക​ർ കാ​ട് വെ​ട്ടി​ത്തെ​ളി​ച്ചു

കു​ടി​യാ​ന്മ​ല: വൈ​സ്മെ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ കു​ടി​യാ​ന്മ​ല ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കു​ടി​യാ​ന്മ​ല-​ചെ​മ്പേ​രി പി​ഡ​ബ്ല്യു​ഡി റോ​ഡി​ൽ കൊ​ക്ക​മു​ള്ള് മു​ത​ൽ ഡാം ​സ്റ്റോ​പ്പ് വ​രെ​യു​ള്ള ഭാ​ഗ​ത്ത് റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലു​മു​ള്ള കാ​ടു​ക​ൾ വെ​ട്ടി​ത്തെ​ളി​ച്ചും റോ​ഡി​ലേ​ക്ക് നീ​ണ്ടു​വ​ള​ർ​ന്ന മ​ര​ങ്ങ​ളു​ടെ ശി​ഖ​ര​ങ്ങ​ൾ മു​റി​ച്ച് നീ​ക്കി​യും സു​ര​ക്ഷി​ത​മാ​ക്കി.

ഏ​രു​വേ​ശി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​സ് പ​ര​ത്ത​നാ​ല്‍ ശു​ചീ​ക​ര​ണ പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു. റോ​ഡി​ലെ കാ​ഴ്ച​ക​ൾ മ​റ​ഞ്ഞ് വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ കു​ടി​യാ​ന്മ​ല വൈ​സ്മെ​ൻ ക്ല​ബ് പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നാ​ടി​നും സ​മൂ​ഹ​ത്തി​നും ഉ​പ​കാ​ര​പ്ര​ദ​മാ​ണെ​ന്നും മ​റ്റു​ള്ള​വ​ർ​ക്ക് മാ​തൃ​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ക്ല​ബ് പ്ര​സി​ഡ​ന്‍റ് ജി​മ്മി ആ​യി​ത്ത​മ​റ്റം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി സി​ജോ ക​ണ്ണേ​ഴ​ത്ത്, പ്രോ​ഗ്രാം ഡ​യ​റ​ക്ട​ർ ബേ​ബി വ​ട്ട​ക്കു​ന്നേ​ൽ, ട്ര​ഷ​റ​ർ ജോ​ബി​ൻ​സ് ക​ണ്ണേ​ഴ​ത്ത്, ജോ​സ് മു​ണ്ടാ​മ്പ​ള്ളി, വാ​ർ​ഡ് മെം​ബ​ർ ഷീ​ജ ജെ​യിം​സ് ത​ട്ടാ​പ​റ​മ്പി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

വി​നോ​ദ് കാ​പ്പി​ൽ, ബി​നു അ​ന​ന്ത​ക്കാ​ട്ട്, ബി​നു ഇ​ള​ങ്കു​ന്ന​ത്തു​പു​ഴ, പൗ​ലോ​സ് മു​ഞ്ഞേ​ലി​ൽ, ബേ​ബി നെ​ല്ലു​വേ​ലി​ൽ, രാ​ജു പ​ന്ത​മാ​ക്ക​ൽ, ജി​തി​ൻ ക​ണ്ണേ​ഴ​ത്ത്, ഷി​മ്മി പാ​റ​മ്പു​ഴ​യി​ൽ, ജോ​ഷി മ​ണ്ണാ​പ​റ​മ്പി​ൽ, അ​നീ​ഷ് തേ​വാ​രി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Latest News

Corehub Up